തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പ്രദേശവാസികള്‍.
പ്രദേശവാസികളായ ആറ് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠന്, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന് എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടില്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി സുഹൃത്തിന്റെ കൂടെയുണ്ടായ സമയത്താണ് പീഡനത്തിന് ഇരയായത്.
കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.