കേരളം മുങ്ങുന്ന കപ്പലാണെന്ന തോന്നലാണ് യുവാക്കളെ കൂട്ടത്തോടെ നാടുവിടാന് പ്രേരിപ്പിക്കുന്നതെന്നാണ് പലരും പറയുന്നത്.
ഈ വാക്കുകളെ ശരിവയ്ക്കും വിധത്തിലാണ് ഇപ്പോള് കാര്യങ്ങളുടെ പോക്ക്. നിത്യച്ചെലവിനും പെന്ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാനിരിക്കുകയാണ് കേരള സര്ക്കാര്.
നിത്യചെലവിനും പെന്ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാന് കേരള സര്ക്കാര്. 2,000 കോടി രൂപകൂടിയാണ് കടം എടുക്കാന് സര്ക്കാര് തീരുമാനിച്ചിരിക്കുന്നത്.
ഓണത്തിനു സര്ക്കാര് ജീവനക്കാര്ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്സും നല്കാനും കെഎസ്ആര്ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്കാനും ഈ തുക വിനിയോഗിക്കും. ക്ഷേമപെന്ഷന് വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു.
ഇതോടെ ഈ വര്ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്.
20,521 കോടിയാണ് ഈ വര്ഷം സംസ്ഥാന സര്ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില് 15,390 കോടി രൂപ മാത്രമേ ഡിസംബര് വരെ കടമെടുക്കാന് കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കിയിരുന്നു.
2,021 കോടി രൂപ മാത്രം. ഇത്രയും തുക കൊണ്ട് ഏഴു മാസം എങ്ങനെ തരണം ചെയ്യുമെന്നറിയാത്ത പ്രതിസന്ധിയിലാണ് ധനവകുപ്പ്.
ഇതോടെ ഓണം കഴിഞ്ഞാല് സാമ്പത്തികപ്രതിസന്ധി രൂക്ഷമാകും. വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയില് കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്.
രണ്ടുമാസത്തെ ക്ഷേമപെന്ഷന് നല്കാന് 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാന്സ് എന്നിവ വിതരണംചെയ്യാന് 680 കോടിരൂപയും വേണം.
ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികള് ഉള്പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികള്ക്ക് മുന്കാലങ്ങളില് നല്കിയതുപോലെ ആനുകൂല്യങ്ങള് നല്കണം.
മറ്റു ക്ഷേമപദ്ധതികളില് മുടങ്ങിയ ആനുകൂല്യങ്ങളും നല്കാനുണ്ട്. 2000 കോടി കടമെടുക്കാന് റിസര്വ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22ന് നടക്കും.