മില്മ-നന്ദിനി തര്ക്കത്തില് ഇടപെടലുമായി കേരള സര്ക്കാര്. പ്രശ്നത്തില് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് സംസ്ഥാന സര്ക്കാര് കര്ണാടക സര്ക്കാരിന് കത്തയയ്ക്കും.
കേരളത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി സംസ്ഥാനത്ത് വ്യാപകമായി ഔട്ട്ലെറ്റുകള് തുറന്നതെന്ന് കര്ണാടകയെ ബോധ്യപ്പെടുത്തും.
ദേശീയ ക്ഷീരവികസന ബോര്ഡിനും പരാതി നല്കും. അനുകൂല നടപടി ഉണ്ടായില്ലെങ്കില് ഔട്ട്ലെറ്റുകള്ക്കെതിരേ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്ക്കാര് തീരുമാനം.
സഹകരണ സ്ഥാപനങ്ങള് തമ്മില് അനാരോഗ്യകരമായ മല്സരം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്മ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില് മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള് തുടങ്ങിയത്. എന്നാല് ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്മ പരസ്യമായി നിലപാടെടുത്തത്.