ഭൂകമ്പം ദുരിതം വിതച്ച തുര്ക്കി,സിറിയ രാജ്യങ്ങള്ക്ക് കോടികളുടെ ദുരിതാശ്വാസ സഹായ വാഗ്ദാനവുമായി കേരള സര്ക്കാര്.
ഇതിനായി 10 കോടി രൂപ അനുവദിച്ചു. നിയമസഭയില് ബജറ്റ് ചര്ച്ചയ്ക്ക് നല്കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎന് ബാലഗോപാല് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ബജറ്റില് ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകള് നടക്കുന്നതായി മന്ത്രി പറഞ്ഞു.
എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാന് 10 കോടിയും അഷ്ടമുടിക്കായല് ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു.
പഞ്ചായത്ത് സ്പോര്ട്സ് കൗണ്സില് പദ്ധതിയിടെ ഭാഗമായി സ്കൂളുകളില് കായിക പരിശീലനത്തിന് മൂന്നു കോടി രൂപ അനുവദിച്ചു.
അങ്കണവാടി, ആശാ പ്രവര്ത്തകര്ക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില് പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്. പദ്ധതികളില് പ്രായോഗികവും ശാസ്ത്രീയവുമായ രീതികള് കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്ന് ബാലഗോപാല് പറഞ്ഞു.
ഇന്ധന സെസില് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാര്ത്തകള് കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്ന് മന്ത്രി പരിഹസിച്ചു.