ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതം എവറസ്റ്റ് കൊടുമുടിയാണെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്നി പര്‍വതമാണ് അര്‍ജന്റീന – ചിലി അതിര്‍ത്തിയിലെ ഓജോസ് ദെല്‍ സലാദോ. 22,600 അടി ഉയരമുള്ള ഈ അഗ്നിപര്‍വതത്തിന്റെ നെറുകയില്‍ ഒരു മലയാളി പര്‍വ്വതാരോഹകന്റെ പാദം പതിഞ്ഞിരിക്കുകയാണ്.
പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം. എ. അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനായ ഷെയ്ഖ് ഹസന് ഖാൻ എന്ന 36-കാരനാണ് ഈ നേട്ടം കൈവരിച്ചത്. പര്‍വതത്തിന്റെ ഉച്ചസ്ഥായിയിൽ ഇന്ത്യൻ പതാകയേന്തി നില്ക്കുന്ന ഷെയ്ഖ് ഹസന് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലോകത്തിലെ ഉയരം കൂടിയ മറ്റ് പര്‍വ്വതങ്ങളായ എവറസ്റ്റ്, കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍, റഷ്യയിലെ മൗണ്ട് എല്‍ബ്രസ് എന്നീ പര്‍വ്വതങ്ങൾ ഇതിനു മുൻപ് ഇദ്ദേഹം കീഴടക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം ലോകത്തെ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് ഹസന് ഖാന് പറഞ്ഞു. ഓജോസ് ദെല്‍ സലാദോ പര്‍വ്വത മുകളില്‍ നിന്ന് ക്ലൈമറ്റ് ചേയ്ഞ്ച് ഈസ് റിയൽ എന്ന് ശരീരത്തില്‍ എഴുതിയ കുറിപ്പ് കാണിക്കുന്ന ഷെയ്ഖ് ഹസന് ഖാന്റെ ചിത്രം എക്സില്‍ പിടിഐ പങ്കുവച്ചു.
PHOTOS | Shaikh Hassan Khan, a Kerala government employee, has climbed Ojos Del Salado, the highest active volcano in the world situated on the Argentina-Chile border. pic.twitter.com/R83R9QgW0N
— Press Trust of India (@PTI_News) January 21, 2024
Kerala government employee