തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും മോശപ്പെട്ട സർക്കാർ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി.
എഐ കാമറ, കെ.ഫോണ്, മാസപ്പടി ഉൾപ്പെടെ എല്ലാ കാര്യത്തിലും എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള നടത്തി. കെഎസ്ആർടിസി, കെഎസ്ഇബി എന്നിവയെ കടുത്ത ബാധ്യതയിലും നഷ്ടത്തിലുമാക്കി.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി അഴിമതി നടത്താൻ ശ്രമിച്ചു. ആയിരം കോടി രൂപ ബോർഡിന് നഷ്ടം വരുത്തി.
ജനങ്ങളുടെ മേൽ സർക്കാർ എല്ലാ രംഗത്തും കടുത്ത ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.