തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ജില്ലാ കളക്ടർ അനുകുമാരി, മേയർ ആര്യാ രാജേന്ദ്രൻ, എഡിജിപി. മനോജ് ഏബ്രഹാം ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കും.
നാളെ രാവിലെ രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേൽക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ 23-ാ മത്തെ ഗവർണറായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്കും ബീഹാർ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കേരളത്തിലേക്കും രാഷ്ട്രപതി നിയമിച്ച് ഉത്തരവിറക്കിയിരുന്നു.