വെ​റു​തേ പോ​ലും ആ ​വ​ഴി​ക്ക് ആ​രും വ​ന്നി​ല്ല; ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നു മ​ട​ങ്ങി; തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി എ​ത്താ​തി​രു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നു മ​ട​ങ്ങി. അ​ഞ്ചു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും നീ​ണ്ട കേ​ര​ള ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രി​ക്കേ സ​ർ​ക്കാ​രു​മാ​യി ഇ​ട​യ്ക്കി​ടെ കൊ​ന്പു കോ​ർ​ത്തി​രു​ന്ന ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ യാ​ത്ര അ​യ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ മ​ന്ത്രി​മാ​രോ അ​നൗ​പ​ചാ​രി​ക​മാ​യി​ട്ടു പോ​ലും എ​ത്താ​തി​രു​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി.

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യു​ള്ള പോ​ര് വ്യ​ക്തി​പ​രം കൂ​ടി​യാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു മു​തി​രാ​തി​രു​ന്ന​ത്. പ​ക​രം മ​ന്ത്രി​മാ​രെ​യും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ജ്ഭ​വ​നി​ലേ​ക്ക് അ​യ​ച്ചി​ല്ല. ഫോ​ണി​ലും ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നാ​ണു വി​വ​രം.

എ​ന്നാ​ൽ, അ​വ​സാ​ന ദി​വ​സം സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​തി​ക​ര​ണം.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ദുഃ​ഖാ​ച​ര​ണ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ട​ത്താ​തി​രു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, അ​നൗ​പ​ചാ​രി​ക​മാ​യി മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ എ​ത്താ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞ് യാ​ത്ര​യാ​കു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ജ​നു​വ​രി ഒ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​അ​ദ്ദേ​ഹം കേ​ര​ള ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment