കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ; അ​ഡ്മി​റ​ല്‍ ദേ​വേ​ന്ദ്ര​കു​മാ​ര്‍ ജോ​ഷി കേ​ര​ള ഗ​വ​ര്‍​ണ​റാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: നാ​വി​ക​സേ​ന മു​ന്‍ മേ​ധാ​വി​യും ഇ​പ്പോ​ൾ ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റു​മാ​യ അ​ഡ്മി​റ​ല്‍ ദേ​വേ​ന്ദ്ര കു​മാ​ര്‍ ജോ​ഷി കേ​ര​ള ഗ​വ​ര്‍​ണ​റാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്.

ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യി​ല്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് മ​റ്റൊ​രു പ​ദ​വി ന​ല്‍​കി​യേ​ക്കു​മെ​ന്നും കൂ​ടാ​തെ ഗ​വ​ര്‍​ണ​ര്‍​മാ​രാ​യ മ​നോ​ജ് സി​ന്‍​ഹ, പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള, ത​വ​ര്‍ ച​ന്ദ് ഗെ​ഹ​ലോ​ട്ട്, ബ​ന്ദാ​രു ദ​ത്താ​ത്രേ​യ, ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍​ക്കും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​യെ മ​റ്റേ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തേ​ക്ക് ഗ​വ​ര്‍​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചേ​ക്കു​മെ​ന്നും ആ​ര്‍​എ​സ്എ​സ് നേ​താ​വും ബി​ജെ​പി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ രാം ​മാ​ധ​വ് ജ​മ്മു കാ​ഷ്മീ​ർ െലെ​ഫ്റ്റ​ന​ന്‍റ്് ഗ​വ​ര്‍​ണ​റാ​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു​ടെ 21-മ​ത് മേ​ധാ​വി​യാ​യി​രു​ന്നു അ​ഡ്മി​റ​ല്‍ ദേ​വേ​ന്ദ്ര​കു​മാ​ര്‍ ജോ​ഷി. 2012 ഓ​ഗ​സ്റ്റ് 31 മു​ത​ല്‍ 2014 ഫെ​ബ്രു​വ​രി 26 വ​രെ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ഐ​എ​ന്‍​എ​സ് സി​ന്ധു​ര​ത്‌​ന​യി​ലേ​ത് അ​ട​ക്കം തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​ഡ്മി​റ​ല്‍ ദേ​വേ​ന്ദ്ര കു​മാ​ര്‍ ജോ​ഷി നാ​വി​ക സേ​നാ മേ​ധാ​വി സ്ഥാ​നം രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ നേ​വ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ നി​ന്നും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ദേ​വേ​ന്ദ്ര കു​മാ​ര്‍ ജോ​ഷി 1974 ഏ​പ്രി​ല്‍ ഒ​ന്നി​നാ​ണ് ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍ ചേ​രു​ന്ന​ത്. പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍, അ​തി വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍, യു​ദ്ധ സേ​വാ മെ​ഡ​ല്‍, നൗ ​സേ​നാ മെ​ഡ​ല്‍, വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍ തു​ട​ങ്ങി​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​ശ്വി​നി ചൗ​ബേ, വി ​കെ സി​ങ്, മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ് വി ​എ​ന്നി​വ​രെ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment