കെവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാവുന്നു! ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഎഡിഎഫും ബിജെപിയും

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഎഡിഎഫും ബിജെപിയും  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസിനെതിരേ പ്രതിഷേധം ഇരന്പുകയാണ്.

നവവരനെ തട്ടിക്കൊണ്ടു പോകാന്‍ പോലീസിന്റെ ഒത്താശ ഉണ്ടായിരുന്നെന്നും പ്രതികളില്‍ നിന്ന് പോലീസ് പണം കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ പരാതി അന്വേഷിക്കുന്നതില്‍ ഗാന്ധിനഗര്‍ പോലീസ് വീഴ്ചവരുത്തി എന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എസ്‌ഐ, എസ്‌ഐ, കോട്ടയം എസ്പി തുടങ്ങിയവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലും പരിസരത്തും നടന്നു വരുന്നത്.

Related posts