കൊച്ചി: ഹൈക്കോടതി സ്ഫോടനത്തിലൂടെ തകര്ക്കുമെന്ന വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് എറണാകുളം സെന്ട്രല് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില് നിന്നാണ് ഭീഷണി സന്ദേശം വന്നത്.
ഹൈക്കോടതി പരിസരത്ത് ആര്ഡിഎക്സ് വച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. മെയില് ശ്രദ്ധയില്പ്പെട്ടപ്പോള് തന്നെ ഹൈക്കോടതി അധികൃതര് സിറ്റി പോലീസ് കമ്മിഷണര്ക്ക് വിവരം കൈമാറി.
വൈകാതെ പോലീസ് സംഘവും കൊച്ചി സിറ്റി ബോംബ് സ്ക്വാഡും പരിശോധനയ്ക്കെത്തി. മണിക്കുറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കി.