കോട്ടയം: വൈകിയെത്തിയ ശൈത്യകാലം കേരളത്തെ വിറപ്പിക്കുന്നു. അസഹ്യമായ തണുപ്പിന്റെ പിടിയിലാണ് പല ജില്ലകളും. താപനില 19 ഡിഗ്രിയിലേക്ക് എത്തിയതോടെയാണ് തണുപ്പിന്റെ ശക്തി കൂടിയത്. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ ചിലയിടങ്ങളില്‍ താപനില മൈനസാകുകയും ചെയ്തു.
വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും താപനില 15ല്‍ താഴെയായതായി ഗൂഗിള്‍ നല്കുന്ന വിവരങ്ങളില്‍ വ്യക്തമാക്കുന്നു. ഏറെക്കാലത്തിന് ശേഷമാണ് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്ര കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. മഴമേഖങ്ങള്‍ മാറി ആകാശം തെളിഞ്ഞതിനെ തുടര്‍ന്നാണ് തണുപ്പിന്റെ കാഠിന്യം കൂടിയത്.