തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഈ മാസം എട്ടു മുതൽ 16 വരെ ഒന്പതു ദിവസത്തേയ്ക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
മാർഗനിർദേശങ്ങൾ:-
‣അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം
‣ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തിക്കാം.
‣ബേക്കറി, പഴം, പച്ചക്കറി, പലവ്യഞ്ജന, ഇറച്ചി, മീൻ കടകൾ തുറക്കാം.
‣ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഹോം ഡെലിവറി അനുവദിക്കും.
‣റോഡ്-ജലഗതാഗതം താത്കാലികമായി നിർത്തും.
‣ആശുപത്രിയിലേക്കും വാക്സിനേഷനായും പോകുന്നവരുടെ വാഹനം തടയില്ല.
‣വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ യാത്രകൾക്കും തടസമില്ല.
‣അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി, ഓട്ടോ സർവീസ് ഉപയോഗിക്കാം.
‣അന്തർ ജില്ലാ യാത്രകള് പാടില്ല.
‣അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
‣വീട്ടു ജോലിക്കാർക്കും ഹോം നഴ്സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്.
‣ചരക്കുനീക്കത്തിനും തടസമില്ല.
‣ചരക്ക് വാഹനങ്ങൾക്ക് അന്തർ സംസ്ഥാന യാത്രയാകാം.
‣പെട്രോൾ പന്പുകളും ഗ്യാസ് സ്റ്റേഷനുകളും തുറക്കാം.
‣പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം.
‣അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.
‣അവശ്യസർവീസിലുള്ള ഓഫീസുകൾക്ക് മാത്രം പ്രവർത്തിക്കാം.
‣ലോക്ക്ഡൗണിൽ കുടുങ്ങിയവരുള്ള ഹോട്ടലുകൾക്ക് പ്രവർത്തിക്കാം.
‣കാർഷിക മത്സ്യബന്ധന മേഖലകൾക്ക് ചുരുങ്ങിയ തോതിൽ പ്രവർത്തിക്കാം.
‣ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല.
‣എല്ലാത്തരം കൂട്ടായ്മകൾക്കും നിരോധനം.
‣മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
‣വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം.
‣മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിന് പരമാവധി 30 പേർ മാത്രം.
‣മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർ.
‣കെട്ടിട നിർമാണ ജോലികൾക്ക് തടസമില്ല.
‣വാഹന വർക്ക് ഷോപ്പുകൾ പ്രവർത്തിക്കാം.
‣കോടതികൾ പ്രവർത്തിക്കില്ല.
‣ഐടി അനുബന്ധ സ്ഥാപനങ്ങൾക്ക് നിയന്ത്രണവിധേയമായി തുറക്കാം.
‣മാധ്യമസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി.
‣പ്രൈവറ്റ് സെക്യൂരിറ്റി സർവീസ് പ്രവർത്തിക്കാം.