കാരണം കേട്ടാൽ ഞെട്ടും..! പതിനായിരം രൂപയുടെ വിവിധ സീരിയിലുകളിലേ ലോട്ടറി അടിച്ചാൽ കഷ്ടകാലമെന്ന് ഭാഗ്യശാലികൾ

lottaryതൃ​ശൂ​ർ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യി​ൽ പ​തി​നാ​യി​രം രൂ​പ​യു​ടെ സ​മ്മാ​നം അ​ടി​ച്ചാ​ൽ ദൗ​ർ​ഭാ​ഗ്യ​മാ​കു​മെ​ന്നു ലോ​ട്ട​റി ഏ​ജ​ന്‍​റു​മാ​രും ഭാ​ഗ്യാ​ന്വേ​ഷി​ക​ളും. പ​തി​നാ​യി​രം രൂ​പ​യു​ടെ സ​മ്മാ​നം അ​ടി​ച്ചാ​ൽ ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം ഭാ​ഗ്യ​വാ​ൻ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ൽ എ​ത്തി​യാ​ലേ സ​മ്മാ​ന​ത്തു​ക​യ്ക്കു​ള്ള ചെ​ക്ക് കൈ​പ്പ​റ്റാ​നാ​കൂ.

അ​വ​സാ​ന അ​ഞ്ച​ക്ക ന​മ്പ​ർ ശ​രി​യാ​കു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണു പ​തി​നാ​യി​രം രൂ​പ സ​മ്മാ​നം. ചി​ല​ർ വി​വി​ധ സീ​രി​യ​ലു​ക​ളി​ലെ ഒ​രേ ന​മ്പ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​വ​യ്ക്കാ​റു​ണ്ട്. ഇ​പ്ര​കാ​രം വാ​ങ്ങു​ന്ന ഒ​രേ ന​മ്പ​ർ ടി​ക്ക​റ്റു​ക​ളി​ൽ പ​തി​നാ​യി​രം അ​ടി​ച്ചാ​ൽ ഭാ​ഗ്യ​വാ​ൻ വ​ട്ടം​ക​റ​ങ്ങേ​ണ്ടി​വ​രും. ഒ​രാ​ൾ​ക്ക് ഒ​രു സ​മ്മാ​ന​ത്തു​ക​യേ ന​ൽ​കൂ.

എ​ല്ലാ ടി​ക്ക​റ്റി​ലേ​യും തു​ക കൈ​പ്പ​റ്റ​ണ​മെ​ങ്കി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ബാ​ങ്ക് അ​ക്കൗ​ണ്ടു​മു​ള്ള അ​ത്ര​യും പേ​രേ​യും​കൊ​ണ്ട് ലോ​ട്ട​റി ഓ​ഫീ​സി​ൽ എ​ത്തേ​ണ്ടി​വ​രും. സ​മ്മാ​നം നേ​ടി​യ ടി​ക്ക​റ്റ് ഇ​ത​ര ജി​ല്ല​യി​ൽ​നി​ന്നു​ള്ള​താ​ണെ​ങ്കി​ൽ ടി​ക്ക​റ്റും രേ​ഖ​ക​ളു​മാ​യി ആ ​ജി​ല്ല​യി​ൽ ഹാ​ജ​രാ​ക​ണം.

അ​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ടി​ക്ക​റ്റി​നു​ള്ള സ​മ്മാ​നം അ​നു​വ​ദി​ച്ചു​കി​ട്ടു​മ്പോ​ൾ ഒ​രു മാ​സം ക​ഴി​യും. നേ​ര​ത്തെ പ​തി​നാ​യി​രം രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക വാ​ങ്ങി​ക്കൊ​ടു​ത്തി​രു​ന്ന​തു ലോ​ട്ട​റി ഏ​ജ​ന്‍​റു​മാ​രാ​യി​രു​ന്നു. എ​ന്നാ​ൽ, ലോ​ട്ട​റി വ്യാ​പാ​രി​ക​ൾ​ക്കു സ​മ്മാ​ന​ത്തു​ക കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്നു ലോ​ട്ട​റി വ​കു​പ്പ് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സു​ക​ളി​ലേ​ക്കു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ക​യാ​ണ്.

Related posts