കട്ടപ്പന: ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്. കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് മേല്‍ശാന്തിക്ക് ലഭിച്ചത്.
ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ മധുസൂദനന് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്.മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
ആതിരയാണ് ഭാര്യ. മക്കളായ വൈഷ്ണവ്, വൈഗാലക്ഷ്മി എന്നിവര്‍ കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.