തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഒരു ടിക്കറ്റിന് 10 രൂപയാണ് വർധിക്കുന്നത്. എന്നാൽ കാരുണ്യ ലോട്ടറിയുടെ വില 50 ൽ നിന്ന് 40 ആക്കിക്കുറച്ചു.
ഇതോടെ ഇനിമുതൽ എല്ലാ ലോട്ടറികൾക്കും 40 രൂപയായിരിക്കും. ഇതോടൊപ്പം സമ്മാനത്തുക കൂട്ടുകയും സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വില വർദ്ധനയോടെ ഏജന്റുമാർക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷൻ വർധിക്കും. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്റ് വില വർധിപ്പിച്ചത്.