തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള മഹാസഭയ്ക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആഡംബരത്തിന്റെയും ധൂർത്തിന്റെയും പര്യായമായി കേരള മഹാസഭ മാറിയെന്നും ഇത് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്ത പുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പ്രവാസികൾക്ക് മഹാസഭ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. കേരളത്തിലെത്തി വ്യവസായം തുടങ്ങാൻ ശ്രമിക്കുന്ന പ്രവാസികൾ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. സർക്കാർ പിടിപ്പുകേടുകൊണ്ട് ആത്മഹത്യ ചെയ്ത പ്രവാസികളുടെ കുടുംബത്തിന് ഇതുവരെ നീതി കിട്ടിയിട്ടില്ല. പിന്നെന്തിനാണ് കേരള മഹാസഭ ചേരുന്നതെന്നും യുഡിഎഫ് മഹാസഭ ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.