മസാജിനെത്തിയ വിദേശവനിതയെ ബലാല്‍സംഗത്തിനിരയാക്കിയ മലയാളി യുവാവ് പിടിയില്‍.
ജയ്പുരിലെ സിന്ദി ക്യാമ്പിനുസമീപം ഒരു ഹോട്ടലില്‍വെച്ച് ബലാത്സംഗത്തിനിരയായതായി ഡച്ച് യുവതി വെളിപ്പെടുത്തിയിരുന്നു.
ആയുര്‍വേദ മസാജ് ചെയ്യാന്‍ വന്നയാളാണ് ബലാത്സംഗംചെയ്തതെന്നും 31-കാരി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് മലയാളിയായ ബിജു മുരളീധരനെ അറസ്റ്റുചെയ്തു.
ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് സിന്ദി ക്യാമ്പ് പൊലീസ് അറിയിച്ചു. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പമാണ് വിദേശ യുവതി ജയ്പൂരിലെത്തിയത്.