ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കി മലയാളി ! കൊളംബോ കിംഗ്‌സില്‍ അണിനിരക്കുക ലോകോത്തര താരങ്ങള്‍…

ശ്രീലങ്കയില്‍ ആരംഭിക്കുന്ന ടി20 ക്രിക്കറ്റ് മാമാങ്കമായ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍(എല്‍പിഎല്‍) ടീമിനെ സ്വന്തമാക്കി മലയാളിയും.

ദുബായില്‍ ബിസിനസ് ചെയ്യുന്ന തലശ്ശേരി സ്വദേശി മര്‍ഫാദ് മുസ്തഫയ്ക്ക് ഉടമസ്ഥാവകാശമുള്ള ഫാസ ഗ്രൂപ്പാണ് ‘കൊളംബോ കിംഗ്‌സ്’ എന്ന ടീമിനെ സ്വന്തമാക്കിയത്.

യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടെ ഗ്രൂപ്പാണ് ഫാസ. ഫാസയുടെ പ്രധാന അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ്.

ഗ്യാസ് വ്യവസായം, ഓട്ടോമൊബൈല്‍ വ്യവസായം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.

ലങ്കന്‍ താരം ഏഞ്ചലോ മാത്യൂസാണ് കൊളംബോ കിംഗ്‌സിന്റെ ക്യാപ്റ്റന്‍. ആേ്രന്ദ റസലും ലോറി ഇവാന്‍സും ഉള്‍പ്പെടെ എട്ടു വിദേശ താരങ്ങളും ദിനേശ് ചണ്ഡിമാലും ഏഞ്ചലോ മാത്യൂസും ഉള്‍പ്പെടെ 14 ലങ്കന്‍ താരങ്ങളും ഉള്‍പ്പെടുന്നതാണ് ടീം.

ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ഡേവ് വാട്‌മോറാണ് കൊളംബോ കിംഗ്‌സിന്റെയും പരിശീലകന്‍. ലങ്കന്‍ ബൗളിംഗ് ഇതിഹാസം ചാമിന്ദ വാസ് അസിസ്റ്റന്റ് കോച്ചും.

വി ഗണപതിയാണ് കൊളംബോ കിംഗ്‌സ് ടീമിന്റെ സിഇഒ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ താരമായിരുന്ന ശദാബ് ജകാതിയാണ് ടീമിന്റെ ഓപ്പറേഷണല്‍ ഡയറക്ടര്‍.

ബിസിസിഐയുടെയും ഐസിസിയുടെയും അംഗീകാരമുള്ള ടൂര്‍ണമെന്റ് നവംബര്‍ 27നാണ് ആരംഭിക്കുന്നത്.

ബോളിവുഡ് താരങ്ങളായ സൊഹൈല്‍ ഖാന്‍, സച്ചിന്‍ ജോഷി തുടങ്ങിയവരും ടീമുകളെ വാങ്ങിയിട്ടുണ്ട്. സോണി ടെന്‍, സ്‌കൈ സ്‌പോര്‍ട്‌സ് എന്നിവരാണ് ലീഗിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍.

Related posts

Leave a Comment