ലിവ്-ഇന്‍ പങ്കാളിയായ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവിന് അന്ത്യം. ബംഗളുരുവിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ ജാവേദ്(29) ആണ് മരിച്ചത്.
ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കര്‍ണാടക ബെലഗാവി സ്വദേശിനിയായ രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്.
ബംഗളുരുവില്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്.
കഴിഞ്ഞ മൂന്നരവര്‍ഷമായി ഇവര്‍ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.
ബെന്നര്‍ഘട്ട റോഡില്‍ ഹൂളിമാവിലെ അക്ഷയനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം നടക്കുമ്പോള്‍ ഇരുവരും താമസിച്ചിരുന്നത്. രേണുകയ്ക്ക് ആറു വയസുള്ള ഒരു മകളുണ്ട്.
ഇരുവരും തമ്മില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തിയത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തുകയായിരുന്നു.
രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഹുളിമാവ് പോലീസാണ് രേണുകയെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാവേദിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.