ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനംകീഴടക്കിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇതിനോടകം ഒരുപാട് ആരാധകരെ സമ്പാദിക്കാനും താരത്തിനായി.
നടി എന്നതിലുപരി സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രത്യേകിച്ചും ട്രോളന്‍മാരാണ് അനാര്‍ക്കലി മരയ്ക്കാരെ മലയാളികള്‍ക്ക് കൂടുതലും പരിചയപ്പെടുത്തി തന്നത്.
താരം തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയെ മറ്റു നടിമാരില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്.
താരം ഒരഭിമുഖത്തില്‍ മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും വളരെ ബോള്‍ഡ് ആയാണ് താരം ഉത്തരം നല്‍കുന്നത്.
താങ്കളെ കാണാന്‍ ”ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധയാകര്‍ഷിച്ചത്..”എന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ട്.. പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച് പറയാറുണ്ട് ‘ എന്നായിരുന്നു താരത്തിന്റെ മറുപടി.
”മിയ ഖലീഫ പോണ്‍ സ്റ്റാറാണ്. പക്ഷെ ആ രീതിയിലല്ല. എന്തോ മുഖച്ഛായ അവരുടെ പോലെ എന്നാണ് പറയുന്നത്”. ”ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എനിക്കും അതുപോലെയൊക്കെ തോന്നിയിട്ടുണ്ട്” എന്നും താരം കൂട്ടിച്ചേര്‍ത്തു.