ന്യൂഡൽഹി: കേരളം മിനി പാക്കിസ്ഥാനാണെന്ന വിവാദപ്രസ്താവന വിഴുങ്ങി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. പ്രസ്താവനക്കെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുന്നതിനിടെയാണു ബിജെപി നേതാവിന്റെ മലക്കംമറിയൽ.
കേരളം മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ പൂനെയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്.