പോ​ലീ​സി​ന് ബിഗ്സ്​ല്യൂ​ട്ട്…! അ​ധ്യ​യ​നാ​രം​ഭ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി; മി​നി​റ്റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തിയത് പത്ത് കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന്


തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. പോ​ലീ​സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തോ​ടെ മിനിറ്റുകൾക്കുള്ളിൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത് ആ​ശ്വാ​സ​മാ​യി.

കു​ട്ടി​യെ കൂട്ടിക്കൊണ്ടുപോകാൻ മാ​താ​പി​താ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു.കു​ട്ടി​യെ ക്ലാ​സി​ൽനി​ന്നു വി​ളി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്തെ​ത്തുകയും ചെയ്തു.

അ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്തു​ള്ള മു​തി​ർ​ന്ന കു​ട്ടി​ക​ൾ കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞ​ത്. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ മൂ​ത്തകു​ട്ടി പ​ഠി​ക്കു​ന്ന മ​റ്റൊ​രു സ്കൂ​ളി​ലേ​ക്കു പോ​യി, കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു.

വീ​ട്ടി​ലേ​ക്കു തിരിച്ചുപോ​കുന്ന വഴി, ചെ​റി​യ​കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റി​പ്പോ​യോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ ഏ​ല്പിച്ച മു​തി​ർ​ന്ന കു​ട്ടി​ക​ൾ അ​വിടെ വി​ഷ​മി​ച്ചു നി​ൽ​ക്കു​ന്ന​തു ക​ണ്ട​ത്.

കുട്ടി അവരുടെ കൈവിട്ട് ഓടിപ്പോയെന്നു കേ​ട്ട് അ​ച്ഛ​നും അ​മ്മ​യും പ​രി​ഭ്ര​ത്തിലായി. സ്കൂ​ളി​ലേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം തി​രി​ച്ചുപോ​യി​രു​ന്നു.

ഉ​ട​ൻ വി​വ​രം പോ​ലീ​സ് സി​റ്റി ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചു. കു​ട്ടി​യെ കാ​ണാ​തായ വി​വ​രം ന​ഗ​ര​ത്തി​ലെ പ​ട്രോ​ളി​ംഗ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു കൈ​മാ​റി.

ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ളി​ന​ടു​ത്തെ​ത്തി. സ്കൂ​ളി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ ഫോണി ൽ ബന്ധപ്പെട്ടു.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആദ്യദിന​മാ​യ​തു​കൊ​ണ്ട് പ​ല ഡ്രൈ​വ​ർ​മാ​ർ​ക്കും അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ വ​രു​ന്ന കു​ട്ടി​ക​ളെ കാര്യമായ പരിചയമുണ്ടായിരുന്നില്ല.

ഡ്രൈ​വ​ർ​മാ​രോ​ട് അ​വ​ര​വ​രു​ടെ വാ​ഹ​ന​ത്തി​ലുള്ള കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.ഒ​ടു​വി​ൽ, ന​ഗ​ര​ത്തി​ൽനി​ന്നു പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ അ​ട​യാ​ള​ങ്ങ​ളുള്ള ഒ​രു കു​ട്ടിയു​ണ്ടെ​ന്ന് ഡ്രൈ​വ​ർ വിവ​രംന​ൽ​കി.

വാ​ഹ​നം അ​വി​ടെ നി​ർ​ത്തി​യി​ടാ​ൻ പ​റ​ഞ്ഞ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ കുട്ടിയുടെ പിതാവിനൊപ്പം അവിടെയെത്തി. ത​നി​ക്കു പോ​കാ​നു​ള്ള വാ​ഹ​ന​മാ​ണെ​ന്നു ക​രു​തി, സ്കൂ​ളി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ കുട്ടി അ​റി​യാ​തെ ക​യ​റുകയായിരുന്നു.

കു​ട്ടി​യെ കാ​ണാ​തായെന്ന​റി​ഞ്ഞ് നി​മി​ഷ നേ​രംകൊ​ണ്ട് സ്ഥലത്തെത്തിയ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ, പി​ങ്ക് പോ​ലീ​സ് പ​ട്രോ​ൾ ടീം എ​ന്നി​വ​രു​ടെ ആ​ത്മാർ​ഥ പ​രി​ശ്ര​മഫ​ല​മാ​യാണ് കു​ട്ടി​യെ കണ്ടെത്തിയത്.

Related posts

Leave a Comment