
തിരുവനന്തപുരം-തമിഴ് നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം അടച്ച് കേരള പോലീസ്.
ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
ലോക്ക് ഡൗണ്‍ ആയതിനാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ വിലക്കിയിരിക്കുകയാണ്.
എന്നാല്‍, ലോക്ക് ഡോണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് കാറ്റിപ്പറത്തി രാത്രികാലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലന്‍സ് പാറശ്ശാല പൊലീസ് പിടികൂടി.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സാണ് പിടികൂടിയത്.
ആംബുലന്‍സ് ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.
തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് കടത്തിവിടുന്നത്.
പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളില്‍ കൂടി പൊലീസിനെ വെട്ടിച്ച് വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കര്‍ശനമാക്കിയത്.