ഇതുതാന്‍ടാ കേരളാപോലീസ്! ന്യൂയോര്‍ക്ക് പോലീസിന്റെ ഫേസ്ബുക്ക് പേജ് ഒന്നുമല്ല; ട്രോളന്‍ പോലീസിനു അഭിനന്ദനവുമായി ഫേസ്ബുക്ക് നേരിട്ടെത്തുന്നു

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പി​ന്തു​ട​രു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​നെ അ​ഭി​ന​ന്ദി​ക്കാ​ൻ ഫേ​സ്ബു​ക്ക് ത​ന്നെ നേ​രി​ട്ടെ​ത്തു​ന്നു.പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജ് ഒ​രു മി​ല്ല്യ​ൻ ലൈ​ക്ക് നേ​ടി​യ​തി​ന്‍റെ അ​റി​യ​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കാ​ൻ ഫെ​യ്സ്ബു​ക്ക് ഇ​ന്ത്യ മേ​ധാ​വി സ​ത്യ യാ​ദ​വ് ആ​ണ് എ​ത്തു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ​രു മി​ല്ല്യ​ൻ ലൈ​ക്ക് നേ​ടി​യ​തി​ന്‍റെ അ​റി​യ​പ്പ് സ​ത്യ യാ​ദ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റും. ലോ​ക​ത്തി​ലെ വ​ന്പ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​യ ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​നെ മ​റി​ക​ട​ന്നാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജ് ഒ​രു മി​ല്ല്യ​ൻ എ​ന്ന മാ​ന്ത്രി​ക​സം​ഖ്യ ക​ട​ന്ന​ത്.

ച​ട​ങ്ങി​ൽ ഈ ​ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച പോ​ലീ​സി​ന്‍റെ ഫെ​യ്സ്ബു​ക്കി​ന്‍റെ പി​ന്നി​ലു​ള്ള ഉ​ദ്യാ​ഗ​സ്ഥ​രെ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യെ​ക്കു​റി​ച്ച് റെ​യി​ൽ​വേ പോ​ലീ​സ് ത​യാ​റാ​ക്കി​യ ബോ​ധ​വ​ത്ക​ണ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സി​ഡി​യും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പോ​ലീ​സി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും, ട്രാ​ഫി​ക് സൈ​ബ​ർ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്ക​ണ​വും, നി​യ​മ​കാ​ര്യ​ങ്ങ​ൾ എ​ന്നി​വ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കേ​ര​ള പോ​ലീ​സ് ഫെ​യ്സ്ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ൾ കൈ​നീ​ട്ടി സ്വീ​ക​രി​ച്ച​തോ​ടെ വ​ൻ ജ​ന​പി​ന്തു​ണ​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫെ​യ്സ് ബു​ക്ക് പേ​ജി​ന് ല​ഭി​ച്ചി​രു​ന്ന​ത്.

പേ​ജി​ൽ ട്രോ​ളു​ക​ളു​ടെ​യും വീ​ഡി​യോ​ക​ളു​ടെ​യും രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ശ​യം വ​ൻ ഹി​റ്റാ​യ​തോ​ടെ​യാ​ണ് ലോ​കോ​ത്ത​ര പോ​ലീ​സ് പേ​ജു​ക​ളെ പി​ന്നി​ലാ​ക്കി കേ​ര​ള പോ​ലീ​സി​ന്‍റെ ഫെ​യ്സ് ബു​ക്ക് പേ​ജ് നേ​ട്ടം കൊ​യ്യു​ന്ന​ത്.

Related posts