നവമാധ്യമങ്ങളിലൂടെ പൊതുജനത്തിന്റെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും പള്‍സ് അറിഞ്ഞ്, അവരിലൊരാളായി നിന്ന്, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് ഒടുവില്‍ ഫേസ്ബുക്കിന്റെയും അംഗീകാരം. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയ വേളയിലാണ് ഫേസ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്റ് സേഫ്റ്റി) ഹെഡ് സത്യ യാദവ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിന്റെ അംഗീകാരം കൈമാറിയത്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമല്‍നാഥ്, ബിമല്‍ വി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി.എസ്, അരുണ്‍ ബി.ടി എന്നിവര്‍ക്കാണ് മെമെന്റോ നല്‍കിയത്. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ പോലീസിന്റെ ട്രോളന്മാരെ ഒരു നോക്ക് നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷമാണ് പല ആളുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ലൈക്കിന്റെ കാര്യത്തില്‍ മുന്നിലുണ്ടായിരുന്ന ന്യൂയോര്‍ക്ക് പോലീസിനെയും കടത്തിവെട്ടിയാണ് കേരള പോലീസ് ഫേസ്ബുക്കിന്റെ അംഗീകാരം നേടിയെടുത്തിരിക്കുന്നത്.