കോഴിക്കോട്: കേരള പോലീസ് പ്രമാദമായ കേസുകള്‍ അന്വേഷിച്ചതെങ്ങനെ…അറിയാന്‍ താല്പര്യമുണ്ടോ… സിനിമകളില്‍ കാണുന്ന പോലെയാണോ യഥാര്‍ഥ അന്വേഷണം?.
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം തരാനൊരുങ്ങുകയാണ് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ.
കുറ്റാന്വേഷണ രീതികളെയും ശാസ്ത്രീയ മാർഗങ്ങളെയും സാധാരണക്കാർക്ക് പരിചയപ്പെടുത്താനായി കേരള പോലീസ് പരമ്പര തുടങ്ങുകയാണ്.
ഇൻവെസ്റ്റിഗേഷൻ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ ആദ്യഭാഗം വെള്ളിയാഴ്ച വൈകിട്ട് ആറിന് അപ്ലോഡ് ചെയ്യും. തുടർന്ന് ആഴ്ചയിൽ ഒന്നുവീതമുണ്ടാകും. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേഷണം.
പോലീസിന്റെ സോഷ്യൽ മീഡിയ സെൽ ആണ് പരമ്പരയ്ക്കു പിന്നിൽ. കുറ്റാന്വേഷണത്തിൽ പോലീസ് സ്വീകരിക്കുന്ന മാർഗങ്ങൾ, സാങ്കേതിക കാര്യങ്ങൾ എന്നിവയെപ്പറ്റി പൊതുധാരണയുണ്ടാക്കുകയാണ് ലക്ഷ്യം.
സിനിമകളിലും മറ്റും കണ്ട് അന്വേഷണത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. തെളിവുശേഖരിക്കുന്നത്, തെളിവ് നശിക്കാതിരിക്കാൻ ചെയ്യുന്നത്,
വിരലടയാള പ്രാധാന്യം, ഡോഗ് സ്ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളൊക്കെ അതത് രംഗത്തെ വിദഗ്ധർ അവതരിപ്പിക്കും.
https://www.facebook.com/keralapolice(ഇവിടെ ക്ലിക്ക് ചെയ്യുക)