അപരിചിത നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യരുത്! കാത്തിരിക്കുന്നത് വലിയ തട്ടിപ്പുകള്‍; മുന്നറിയിപ്പുമായി കേരളാ പോലീസ്

അപരിചിത നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യരുതെന്ന ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. അപരിചിത നമ്പരുകളില്‍ നിന്നുള്ള മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുന്നവര്‍ക്ക് പണം നഷ്ടമാകുകയും മറ്റ് പല രീതിയില്‍ പണം നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ബൊളീവിയയില്‍ നിന്നെന്ന പേരിലാണ് +4,+5 എന്ന് തുടങ്ങുന്ന നമ്പരുകളില്‍ നിന്ന് കോളുകള്‍ വരുന്നത്. തിരിച്ചുവിളിക്കുന്നവര്‍ക്ക് റീചാര്‍ജ് തുകയില്‍ നിന്ന് ബാലന്‍സ് നഷ്ടമാകുന്നുണ്ട്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related posts