തൊടുപുഴ: വിദേശത്തു ജോലി ചെയ്യുന്ന ഭാര്യയ്ക്കൊപ്പം കഴിയാന്‍ അവധിയില്‍ പോയതിനു ശേഷം പിന്നീട് ഡ്യൂട്ടിക്കു ഹാജരാകാത്ത സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.
കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിമ്മി ജോസിനെയാണ് ജില്ലാ പോലീസ് മേധാവി പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തിയതിനു ശേഷമാണ് നടപടി.
ഭാര്യയ്ക്കൊപ്പം കഴിയാന്‍ രണ്ടര മാസത്തെ ശമ്പളമില്ലാത്ത അവധിയ്ക്കായാണ് പോലീസ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ തിരികെ ഹാജരാകേണ്ട 2022 ജനുവരി 16 നു ശേഷവും ജിമ്മി ജോലിക്കു ഹാജരായില്ല.
തുടര്‍ന്നു വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇയാള്‍ നാടുവിട്ടതായി കണക്കാക്കി. പിന്നീട് ഇയാള്‍ക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പുതല അന്വേഷണം നടത്താന്‍ കാളിയാര്‍ എസ്എച്ച്ഒ എച്ച്.എല്‍.
ഹണിയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. ഇദ്ദേഹം അന്വേഷണം നടത്തി പോലീസുകാരന് വിദേശത്തു തുടരുകയാണെന്നും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായും അച്ചടക്കരാഹിത്യം കാട്ടിയതായും റിപ്പോര്‍ട്ട് നല്കി.
തുടര്‍ന്നാണ് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടതായി ജില്ലാ പോലീസ് മേധാവി ഇന്നലെ ഉത്തരവിറക്കിയത്.