തിരുവനന്തപുരം: മികച്ച സേവനം കാഴ്ച വച്ച കേരള പോലീസിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയ പോലീസ് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം. പോലീസ് രൂപീകരണ ദിനം, കേരളപിറവി ദിനം എന്നിവയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിലാണ് മെഡലുകൾ തിരികെ വാങ്ങുന്നത്. ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തോട് പുതിയ മെഡല്‍ നല്കാന് ഡിജിപി ആവശ്യപ്പെടും.
തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽവച്ച് 264 പോലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.. ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരത്തെറ്റുകൾ അടങ്ങിയ മെഡലുകളാണ്.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് rmd‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ അക്ഷരത്തെറ്റ് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലെന്ന് വിമർശനം ഉയർന്നിരുന്നു.