നി​ങ്ങ​ള്‍ സു​ര​ക്ഷി​ത​യ​ല്ലെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? ഒപ്പമുണ്ട് കേരളാ പോലീസിന്‍റെ പോ​ല്‍ ആ​പ്പ്

കൊ​ച്ചി: സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം ഏ​റെ മു​ന്നി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പ​ക​ല്‍ സ​മ​യ​ത്തു പോ​ലും പൊ​തു നി​ര​ത്തി​ല്‍ സ്ത്രീ​ക​ള്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ട അ​വ​സ്ഥ ഇ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മ​റ്റ് താ​ന്‍ സു​ര​ക്ഷി​ത​യ​ല്ലെ​ന്ന് തോ​ന്ന​ല്‍ സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഉ​ണ്ടാ​കാ​റു​ണ്ടോ? ഇ​ത്ത​രം സാ​ഹ​ച​ര്യം കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ല്‍ ആ​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ലൊ​ക്കേ​ഷ​ന്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ​ത്തും
എ​ന്തെ​ങ്കി​ലും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ല്‍ ആ​പ്പി​ലെ എ​സ്ഓ​എ​സ് ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ നി​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ക്കും.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് സ​ഹാ​യം ല​ഭി​ക്കും. പോ​ല്‍ ആ​പ്പി​ല്‍ മൂ​ന്ന് എ​മ​ര്‍​ജ​ന്‍​സി ന​മ്പ​ര്‍ ചേ​ര്‍​ക്കാ​നു​ള്ള ഓ​പ്ഷ​ന്‍ ല​ഭ്യ​മാ​ണ്. അ​ങ്ങ​നെ ന​മ്പ​ര്‍ സേ​വ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ എ​സ്ഓ​എ​സ് ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന അ​തേ​സ​മ​യം ആ ​മൂ​ന്ന് ന​മ്പ​റി​ലേ​യ്ക്കും നി​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന സ​ന്ദേ​ശം എ​ത്തും.

വ​ള​രെ​യെ​ളു​പ്പം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി നി​ല്‍​ക്കു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കി ഏ​റ്റ​വും അ​ടു​ത്ത പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സൂ​ചി​പ്പി​ക്കാ​ന്‍ ആ​പ്പി​ന് ക​ഴി​യും.

കേ​ര​ള പോ​ലീ​സി​ലെ എ​ല്ലാ റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​ണ്‍ ന​മ്പ​രും ഇ ​മെ​യി​ല്‍ വി​ലാ​സ​വും ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. പോ​ല്‍ ആ​പ്പ് ഡൌ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് https://play.google. com/store/apps/detailsid=com.keralapolice

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment