കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പ്(ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍)ലൂടെ സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്നത് 1,244 വിദ്യാര്‍ഥികള്‍. എഎസ്എല്‍സി പരീക്ഷയ്ക്ക് 79 പേരും പ്ലസ്ടു പരീക്ഷയ്ക്കായി 1165 പേരുമാണ് തയാറെടുക്കുന്നത്.
തിരുവനന്തപുരം റൂറലില്‍ നിന്നാണ് കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇവിടെനിന്നും 15 പേരാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കായി ഒരുങ്ങുന്നത്.
രണ്ടാം സ്ഥാനം കൊല്ലം സിറ്റിക്കാണ് -12 പേര്. 11 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കൊരുങ്ങുന്ന കോഴിക്കോട് സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇത്തവണ ആരും ഇല്ല.
പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളില്‍ 166 വിദ്യാര്‍ഥികളുമായി തിരുവനന്തപുരം റൂറലാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് റൂറലില്‍നിന്ന് 130 പേരും കോഴിക്കോട് സിറ്റിയില്‍നിന്ന് 122 പേരും പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്.
കൊച്ചി സിറ്റിയില്‍നിന്ന് 84 പേരും എറണാകുളം റൂറലില്‍നിന്ന് 64 പേരുമാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഇത്തവണ പ്രോജക്ട് ഹോപ്പ് പദ്ധതിയിലൂടെ എല്ലാ ജില്ലകളില്‍നിന്നും പ്ലസ്ടു പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളുണ്ട്.
2017 മുതല്‍ 2023 വരെയുള്ള അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 1304 വിദ്യാര്‍ഥികളും പ്ലസ്ടു പരീക്ഷയില്‍ 1945 വിദ്യാര്‍ഥികളും ഉന്നത വിജയം നേടി വിവിധ ജോലികളില്‍ പ്രവേശിച്ചു. ഇക്കാലയളവില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 1,464 പേരും പ്ലസ്ടു പരീക്ഷ 3,356 പേരും എഴുതി. പരാജിതരായവരെ വീണ്ടും പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനുള്ള ക്ലാസുകള്‍ കൊടുക്കുന്നുണ്ട്.
സീമ മോഹന്‍ലാല്‍