കോട്ടയം: മൂന്നു ദിവസങ്ങളിലായി കോട്ടയത്ത് നടക്കുന്ന കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് ഇന്നു രാവിലെ യാത്രയയപ്പ് സമ്മേളനത്തോടെ തുടക്കമായി.മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം അഞ്ചിന് സമാപിക്കും. സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 325 പ്രതിനിധികൾ പങ്കെടുക്കും.
ഇന്നു രാവിലെ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥിരാജ് അധ്യക്ഷത വഹിച്ചു. ഡിജിപി മുഹമ്മദ് യാസീൻ മുഖ്യ പ്രഭാഷണം നടത്തി. വൈകുന്നേരം നാലിനു കേരള വികസനത്തിൽ പോലീസിന്റെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
നാളെ വെകുന്നേരം നാലിനു സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ ഉദഘാടനം ചെയ്യും. അഞ്ചിനു രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ് കുറുപ്പ് , ഡിജിപി ലോക്നാഥ് ബഹ്റ, എഡിജിപി അനിൽ കാന്ത്, വിജയ് സാഖറെ തുടങ്ങിയവർ പ്രസംഗിക്കും. നാലിനു ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.