കൊച്ചി: മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി കേരള പോലീസ്. ഒപ്പം ചുറ്റിലുമുള്ള ചതിക്കുഴികളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. “ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്താവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്’ എന്ന ഉറപ്പാണ് പോലീസ് മാമന്മാര് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.
എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിക്കാം. മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക. റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക.
അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. – എന്നിങ്ങനെ പോലീസ് മുന്നറിയിപ്പ്.