തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ ട്രാഫിക് കുരുക്കിൽപ്പെട്ട സിഐ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ചീത്ത വിളിച്ചതായി പരാതി.
ട്രാഫിക് കുരുക്കിൽപ്പെട്ട സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സിഐ യഹിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശോകനെ ചീത്ത വിളിച്ചെന്നാണ് പരാതി ഉയർന്നത്.
ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്നവഴി സിഐ വെഞ്ഞാറമൂട്ടിലെ ബ്ലോക്കിൽപ്പെട്ടു. തുടർന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സിഐ ചീത്ത വിളിച്ചു എന്നാണ് പരാതി.
എന്നാൽ ട്രാഫിക്കിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സിഐ വെഞ്ഞാറമൂട് പോലീസിൽ പരാതി.
വെള്ളിയാഴ്ച ഇരുവരേടും ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ ഡിവൈഎസ്പി നിർദ്ദേശം നൽകി.