എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പോലീസ് വിദ്യാർഥികളോട് പറയുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളും ഒപ്പം സ്കൂളിൽ പോകുംവഴി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പോലീസ് ഓർമിപ്പിച്ചത്.
ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും കുറിപ്പിൽ പറയുന്നു. അത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യായന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്കൂൾ കാലം. മഴ നനഞ്ഞൊട്ടിയും, വെള്ളം തട്ടിത്തെറിപ്പിച്ചും, കിളികളോടും, തൊടികളോടും വർത്തമാനം പറഞ്ഞും നടന്നൊരു ബാല്യം ഓർമയിലോടിയെത്തുന്നു.മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
പത്രവായന ശീലമാക്കുക. സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിക്കാം. എല്ലാവിധ ആശംസകളും നേരുന്നു.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്– പോസ്റ്റില്‍ പറയുന്നു.