കോഴിക്കോട്: കേരള പോലീസ് ഫേസ്ബുക്ക് പേജ് പത്തു ലക്ഷം ലൈക്ക് തികച്ചു. ഇന്നലെയാണ് ഈ നേട്ടം കൈവരിച്ചതെന്നും ഈ നേട്ടത്തിലേക്കെത്തിച്ച ജനങ്ങളോടു നന്ദിപറയുന്നതായും ഫേസ് ബുക്ക്പേജിലെ സന്ദേശത്തില്‍ പോലീസ് പറയുന്നു.
സൗഹാര്‍ദപരമായ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ജനപിന്തുണ നേടിയെടുക്കാൻ കേരള പോലീസ് ഫേസ്ബുക്ക് പേജിനു കഴിഞ്ഞിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഫേസ്ബുക്ക് പേജ് പത്തുലക്ഷം ലൈക്ക് നേടിയത്. കേരള പോലീസ് ഫേസ്ബുക്ക് പേജിന്റെ വിജയം മൈക്രോസോഫ്റ്റ് പഠനവിഷയമാക്കാൻ തീരുമാനിച്ചതായും ഇതിനിടെ വാർത്ത വന്നിരുന്നു.