വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധന(16.94 ശതമാനം)യുണ്ടായെന്നും വ്യവസായമന്ത്രി മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. പ്രവര്‍ത്തനലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനയുണ്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും മന്ത്രി വ്യക്തമാക്കി.
41 സ്ഥാപനങ്ങളില്‍ 20 കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനലാഭത്തിലായി. തൊട്ടുമുമ്പുള്ള വര്‍ഷം 16 കമ്പനികളായിരുന്നു ലാഭമുണ്ടാക്കിയത്.
വിറ്റുവരവ്, പ്രവര്‍ത്തനലാഭം എന്നീ മേഖലകളില്‍ അഞ്ചു കമ്പനികളുടേത് സര്‍വകാല റെക്കോഡാണ്. വിറ്റുവരവിലും പ്രവര്‍ത്തനലാഭത്തിലും ഏറ്റവും മുന്നില്‍ ചവറ കെ.എം.എം.എല്‍. ആണ്.
1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപ പ്രവര്‍ത്തനലാഭവും കെ.എം.എം.എല്‍. നേടി.
സംസ്ഥാന ചരിത്രത്തില്‍ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
11 കമ്പനികള്‍ 10 വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്, കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെല്‍ട്രോണ്‍ കമ്പോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.
മലപ്പുറം സ്പിന്നിങ് മില്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള, കാഡ്കോ, പ്രിയദര്‍ശിനി സ്പിന്നിങ് മില്‍, കേരളാ സിറാമിക്സ്, ക്ലേയ്സ് ആന്‍ഡ് സിറാമിക്സ്, കെ. കരുണാകരന് സ്മാരക സ്പിന്നിങ് മില്‍, മലബാര്‍ ടെക്സ്റ്റൈല്‍സ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, ടെക്സ്റ്റൈല്‍ കോര്പ്പറേഷന് എന്നീ സ്ഥാപനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.