തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശക്തിപ്പെട്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമാകുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന തീവ്ര മഴയ്ക്കും ഇന്നലെയോടെ താത്കാലിക ശമനമായി.
നാളെ മുതല്‍ മഴ കുറയും. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കാലവര്‍ഷത്തില്‍ ഇന്നലെ വരെ 1086.3 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. ഈ സ്ഥാനത്ത് 968.4 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ വരെ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.