കേരള സര്‍ക്കാരിന് കേസുവാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകന് തന്നെ വേണമെന്നുള്ളത് നിര്‍ബന്ധമാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഡി.ജി.പി, ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി റദ്ദാക്കുന്ന തരത്തിലേക്ക് സുപ്രീം കോടതിയില്‍ വാദം തുടരവേ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വയെ രംഗത്തിറക്കാന്‍ കേരള സര്‍ക്കാര്‍.പിണറായിക്കു വേണ്ടി ലാവ് ലിന് കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേയാണ്. കോടികളാണ് ഹരീഷ് സാല്‍വേക്ക് ഫീസിനത്തില്‍ നല്‍കേണ്ടി വരിക.
തിങ്കളാഴ്ച നടന്ന വാദത്തിനിടെ സുപ്രിംകോടതി അതിരൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. തിങ്കളാഴ്ച വാദത്തിനിടെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. ജിഷ്ണുപ്രണോയിയുടെ അമ്മ സമരം ചെയ്ത പശ്ചാത്തലത്തില്‍ ഡി.ജി.പിയെ മാറ്റിയോ എന്നാണ് കോടതി ചോദിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും ജിഷ കേസിലും ശക്തമായ നടപടി സ്വീകരിക്കാത്തത് കാരണമാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ വാദം തുടരുന്നതിനിടയിലാണ് മഹിജയുടെ നിരാഹാരം കോടതി പരാമര്‍ശിച്ചത്.
ഹരീഷ് സാല്‍വേയെ പോലുള്ള വമ്പന്മാരെ ഇറക്കിയില്ലെങ്കില്‍ കേസ് എട്ടു നിലയില്‍ പൊട്ടുമെന്നു മനസിലാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ നീക്കം തുടങ്ങിയത്. മാത്രവുമല്ല ലാവ്ലിന് കേസ് പിണറായി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ഡി.ജി.പിമാര്‍ കേസിന്റെ ചുമതലയിലുള്ളവരല്ലെന്ന നിലപാടിലേക്കാണ് സുപ്രീം കോടതി എത്തുന്നത്. രണ്ട് കേസ് തെളിയിച്ചില്ലെന്ന പേരില്‍ ഒരു ഡി.ജി.പിയെ മാറ്റുന്നതെങ്ങനെയാണെന്നാണ് പരമോന്നത കോടതിയുടെ സംശയം. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയ എല്ലാ രേഖകളും സര്‍ക്കാരിന് എതിരെയുള്ളതാണ്. ലോക്നാഥ് ബഹ്റ ഡി.ജി.പിയായ ശേഷം നടന്ന സമരങ്ങളുടെയും ക്രമസമാധാന ലംഘനങ്ങളുടെയും ഒരു പരമ്പര തന്നെ സെന്‍കുമാര്‍ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം വായിക്കുന്ന ഒരാള്‍ക്ക് സെന്‍കുമാര്‍ പറയുന്നതില്‍ സത്യമില്ലേയെന്ന് തോന്നിപോകും.സെന്‍കുമാര്‍ തിരിച്ചെത്താതിരിക്കാനുള്ള അവസാന അടവും പയറ്റുകയാണ് മുഖ്യമന്ത്രി. ഇത്രയൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും സെന്‍കുമാര്‍ തിരിച്ചെത്തിയാല്‍ സര്‍ക്കാരിനത് കനത്ത പ്രഹരമായിരിക്കും.