കോട്ടയം: അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സ്കൂൾ ബസുകളുടെ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഒരുങ്ങുകയാണു മോട്ടോർ വാഹന വകുപ്പ്. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ സർവീസ് നടത്താൻ അനുവാദമുള്ളൂ.
പരിശോധന വിജയകരമായി പൂർത്തിയാക്കാത്ത വാഹനങ്ങൾ നോട്ടീസ് നൽകി തിരിച്ചയക്കും. വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്നു വ്യക്തമായി എഴുതണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്നെഴുതണം.
കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്നവിധത്തില്‍ കണ്ണാടി സ്ഥാപിക്കണം. ക്രമിനൽ പശ്ചാത്തലമുള്ളവരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായ ഡ്രൈവർമാരെ സ്കൂൾ ബസ് ഓടിക്കാൻ അനുവദിക്കില്ല. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോർവാഹനവകുപ്പ് സ്കൂൾ ബസ് ഫിറ്റ്നെസ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്.