ചെന്നൈ: 65ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടിമധുരം. കേരളത്തിന്‍റെ പുരുഷ, വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. പുരുഷന്മാര്‍ ഹിമാചല്‍പ്രദേശിനെ പരാജയപ്പെടുത്തിയപ്പോള്‍ വനിതകള്‍ വെസ്റ്റ് ബംഗാളിനെയാണ് കീഴടക്കിയത്. കേരളത്തിന്‍റെ കരുത്തുറ്റ നിരയ്‌ക്കെതിരേ ഹിമാചല്‍പ്രദേശിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മിന്നും സര്‍വുകളും സ്മാഷും പ്ലേസിംഗുമായി കേരള പുരുഷന്മാര്‍ കളംനിറഞ്ഞപ്പോള്‍ ഹിമാചല്‍പ്രദേശ് കാഴ്ചക്കാരായി.
ആദ്യ സെറ്റ് 2514നു സ്വന്തമാക്കിയ കേരളം രണ്ടും മൂന്നും സെറ്റ് 2511, 2513നു നേടി സെമിയിലേക്ക് മുന്നേറി. ആതിഥേയരായ തമിഴ്‌നാട് രാജസ്ഥാനെ കീഴടക്കി സെമിയില്‍ എത്തിയിട്ടുണ്ട്. 2520, 2520, 2521നായിരുന്നു തമിഴ്‌നാടിന്‍റെ ജയം.
വനിതാ മത്സരത്തിലും കേരളത്തിനു കാര്യമായ വെല്ലുവിളി ഉണ്ടായില്ല. വെസ്റ്റ് ബംഗാളിനെതിരേ ആദ്യ സെറ്റ് 2510നു സ്വന്തമാക്കിയ കേരളം രണ്ടും മൂന്നും സെറ്റുകളും അനായാസം തങ്ങളുടെ പേരിലാക്കി. രണ്ടാം സെറ്റ് 2515നും മൂന്നാം സെറ്റ് 2517നുമായിരുന്നു കേരളം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ തമിഴ്‌നാടിനെ കീഴടക്കി മഹാരാഷ്ട്ര സെമിയില്‍ കടന്നു. 2519, 258, 2511നായിരുന്നു മഹാരാഷ്ട്രയുടെ ജയം. തമിഴ്‌നാടിന് കാണ്ടര്യണ്ടമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.