പൃ​ഥ്വി​രാ​ജ് മി​ക​ച്ച ന​ട​ൻ, ഉ​ർ​വ​ശി​യും ബീ​ന ആ​ർ. ച​ന്ദ്ര​നും മി​ക​ച്ച ന​ടി​മാ​ർ; പു​ര​സ്കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ആ​ടു​ജീ​വി​തം

തി​രു​വ​ന​ന്ത​പു​രം: 54-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ബ്ല​സ്സി​യു​ടെ ആ​ടു​ജീ​വി​ത​മാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച ന​ട​നാ​യ​ത് പൃ​ഥ്വി​രാ​ജാ​ണ്. ബീ​ന ആ​ര്‍. ച​ന്ദ്ര​നും ഉ​ര്‍​വ​ശി​യും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ മി​ക​ച്ച ന​ടി​മാ​രാ​യി. മികച്ച സം​വി​ധാ‌​യ​ക​ൻ  ബ്ല​സ്സി​യാ​ണ്. കാ​ത​ല്‍ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള​ള പു​ര​സ്കാ​രം ആ​ടു​ജീ​വി​ത​ത്തി​ന് ല​ഭി​ച്ചു. ഇ​തേ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് കെ.​ആ​ർ. ഗോ​കു​ലി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും ല​ഭി​ച്ചു.

കാ​ത​ലി​ലെ അ​ഭി​ന​യ​ത്തി​ന് സു​ധി കോ​ഴി​ക്കോ​ടി​നും ഗ​ഗ​ന​ചാ​രി സി​നി​മ​യ്ക്കും പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. ‘ത​ട​വ്’ സി​നി​മ​യി​ലൂ​ടെ ഫാ​സി​ല്‍ റ​സാ​ഖ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. മാ​ത്യൂ​സ് പു​ളി​ക്ക​ൽ ആ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള പു​ര​സ്കാ​രം (കാ​ത​ൽ), ജ​സ്റ്റി​ൻ വ​ർ​ഗീ​സ് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ (ചി​ത്രം: ചാ​വേ​ർ).

ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം ഇ​വ​ർ​ക്ക്

മി​ക​ച്ച ചി​ത്രം: കാ​ത​ൽ

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം: ഇ​ര​ട്ട

മി​ക​ച്ച സം​വി​ധാ​യ​ക​ൻ: ബ്ലെ​സി. ചി​ത്രം: ആ​ടു​ജീ​വി​തം

മി​ക​ച്ച ന​ട​ൻ: പൃ​ഥ്വി​രാ​ജ്. ചി​ത്രം: ആ​ടു​ജീ​വി​തം

മി​ക​ച്ച ന​ടി​മാ​ർ: ഉ​ർ​വ​ശി, ബീ​ന ആ​ർ.​ച​ന്ദ്ര​ൻ

മി​ക​ച്ച സ്വ​ഭാ​വ ന​ട​ൻ: വി​ജ​യ​രാ​ഘ​വ​ൻ

മി​ക​ച്ച സ്വ​ഭാ​വ ന​ടി: ശ്രീ​ഷ്മ ച​ന്ദ്ര​ൻ

മി​ക​ച്ച ബാ​ല​താ​രം (പെ​ൺ): തെ​ന്ന​ൽ അ​ഭി​ലാ​ഷ്

മി​ക​ച്ച ബാ​ല​താ​രം (ആ​ൺ): അ​വ്യു​ക്ത് മേ​നോ​ൻ

മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ: സു​നി​ൽ കെ.​എ​സ്. ചി​ത്രം: ആ​ടു​ജീ​വി​തം

മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്: രോ​ഹി​ത് എം.​ജി.​കൃ​ഷ്ണ​ൻ. ചി​ത്രം: ഇ​ര​ട്ട

Related posts

Leave a Comment