സ്കൂ​ൾ ക​ലോ​ത്സ​വം; ക​ണ്ണൂ​രി​നെ പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കേ​ക്ക് കു​തി​ച്ച് കോ​ഴി​ക്കോ​ട്

കൊ​ല്ലം: 62-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ ​ക​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​ണ്ണൂ​രി​നെ പി​ന്ത​ള്ളി കോ​ഴി​ക്കോ​ട് ഒ​ന്നാം സ്ഥാനത്തേക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ നി​ല​നി​ർ​ത്തി​യി​രു​ന്ന ആ​ധി​പ​ത്യ​മാ​ണ് അ​വ​സാ​ന ദി​വ​സം കോ​ഴി​ക്കോ​ട് പി​ടി​ച്ചെ​ടു​ത്ത​ത്.

വീ​ണ്ടും ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ 901 പോ​യി​ന്‍റ് നേ​ടി​യാ​ണ് കോ​ഴി​ക്കോ​ട് മു​ന്നേ​റു​ന്ന​ത്. 897 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ര്‍ ര​ണ്ടാ​മ​തും 895 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് തൊ​ട്ടു​പി​ന്നി​ലു​മു​ണ്ട്. ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഏ​താ​നും മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്.

തൃ​ശ്ശൂ​ര്‍ 875, മ​ല​പ്പു​റം 863 എ​ന്നീ ജി​ല്ല​ക​ളാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. 860 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ കൊ​ല്ലം ആ​റാം സ്ഥാ​ന​ത്തു​ണ്ട്.

234 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തു​ര്‍ ബി​എ​സ്എ​സ് ഗു​രു​കു​ല​മാ​ണ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളാ​ണ് 116 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും .

 

Related posts

Leave a Comment