തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരേ വിദ്വേഷപ്രചാരണം ലാക്കാക്കിയുമുള്ള ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ സംഘപരിവാർ പ്രചാരണത്തെ ഏറ്റു പിടിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരേയും സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരേയും നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം തകർക്കാനും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗീയവത്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.