തിരുവനന്തപുരം: കേരള സർവകലാശാലയിൽ മോഡറേഷൻ നൽകുന്നതിൽ ക്രമക്കേട് നടന്ന സംഭവത്തിൽ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രയെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണു തീരുമാനം. കേരള യൂണിവേഴ്സിറ്റി നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടർന്നാണു നടപടി.
പ്രൊ വൈസ് ചാൻസലറുടെയും സർവകലാശാല ചുമതലപ്പെടുത്തിയ ഡോ. ഗോപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയുടെയും അനേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി എടുത്തത്. മോഡറേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള പ്രോഗ്രാം കോഡിലെ അപാകതയാണ് ഇത്തരം ഒരു സംഭവത്തിനു കാരണമെന്നാണ് രണ്ടു റിപ്പോർട്ടിലും പറയുന്നത്.
വിദ്യാർഥികൾക്കു മോഡറേഷൻ നൽകുന്നതിൽ ക്രമക്കേടു നടന്ന സംഭവത്തിൽ കമ്പ്യൂട്ടർ സെന്റർ ജീവനക്കാർ മാത്രമാണ് ഉത്തരവാദികളെന്നും സർവകലാശാല ഒരു തരത്തിലും ഇതിൽ ഇടപെട്ടിട്ടില്ലെന്നും വൈസ് ചാൻസലറും സിൻഡിക്കറ്റ് അംഗങ്ങളും അറിയിച്ചു.