കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരത്ത് നടന്ന യുവജനോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധികർത്താവായിരുന്ന ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
കണ്ണൂരിലെ വീട്ടിലാണ് ഷാജിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു ഷാജി.
ഷാജി അടക്കം നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരില്‍ രണ്ടുപേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കലോത്സവത്തിലെ വിവാദമായ മാര്‍ഗം കളി മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്നു ഷാജി. മാര്‍ഗം കളി മത്സരത്തിന്റെ ഫലം പരാതിയെതുടര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണ്.
ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങല്‍ സംഘാടകര്‍ പോലീസിന് കൈമാറിയിരുന്നു.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)