അമ്പലപ്പുഴ: ഏകത്വ എന്ന പേരിൽ അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവം സിപിഎം മേളയായി മാറുന്നു. കെഎസ്.യു പ്രവർത്തകരെ കലോത്സവത്തിൽ പങ്കെടുപ്പിക്കില്ലെന്ന് എസ്എഫ്ഐ.
നാളെ മുതൽ 9 വരെ അമ്പലപ്പുഴ ഗവ.കോളേജ് പ്രധാന വേദിയായ കലോത്സവത്തിന്റെ നടത്തിപ്പ് മുഴുവനും സിപിഎം നിയന്ത്രണത്തിലാണ്.
എച്ച്.സലാം എംഎൽഎ ചെയർമാനായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് 5 ദിവസങ്ങളിലായി കലോത്സവം നടക്കുന്നത്. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നോക്കുകുത്തികളാണ്.
ആതിഥേയത്വം വഹിക്കുന്ന ഗവ: കോളേജിലെ കെഎസ്.യുവിന്റെ യൂണിയൻ ചെയർമാനെപ്പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.കോളേജിനു മുന്നിൽ കെഎസ്യു പ്രവർത്തകർ നേരത്തെ കെട്ടിയിരുന്ന കൊടി തോരണങ്ങൾ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു.
സിപിഎമ്മിന് ലക്ഷങ്ങൾ അഴിമതി കാണിക്കാനുള്ള വേദിയാക്കി കലോത്സവത്തെ മാറ്റിയിരിക്കുകയാണെന്നാണ് കെഎസ് യുവിന്റെ ആരോപണം.