ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. കട്ടപ്പന നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് നശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസിന് പരാതി നൽകാൻ ഇടുക്കി ഡിസിസി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട പ്രചരണ ബോർഡ് സ്ഥാപിച്ചതിൽ ജില്ലയിലെ കോണ്‍ഗ്രസിനുള്ളിൽ ഗ്രൂപ്പ് തർക്കം നിലനിന്നിരുന്നു. എ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയാണ് പലയിടത്തും ബോർഡ് സ്ഥാപിച്ചതെന്നായിരുന്നു പരാതി.
എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെയുള്ള നേതാക്കളുടെ ചിത്രം ഫ്ലെക്സിൽ നിന്നൊഴിവാക്കിയതിലാണ് തർക്കം നിലനിന്നിരുന്നത്. ഇതിന് പിന്നാലെയാണ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.