തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായശേഷമുള്ള ആദ്യ കേരളയാത്രയ്ക്കൊരുങ്ങി കെ.സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന നിലയിൽ കേരള യാത്ര നടത്താനാണ് കെ.സുധാകരൻ തയാറെടുക്കുന്നതെന്നാണ് വിവരം.
അതേസമയം പാര്‍ട്ടിയിലോ മുന്നണിയിലോ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വച്ചിട്ടില്ല. അടുത്ത മാസം ആദ്യം ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചേക്കും.
സംസ്ഥാന സര്‍ക്കാര്‍ ജനസമ്പര്‍ക്കപരിപാടിക്ക് ഇറങ്ങുന്ന സാഹചര്യത്തിലാണ് കേരളയാത്രയ്ക്ക് കെ.സുധാകരൻ തയാറെടുക്കുന്നത്.
ജനുവരിയിൽ കേരളയാത്ര നടത്താനാണ് ആലോചന. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ് ബഹിഷ്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.